ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണ രേഖകള്‍ ആവശ്യപ്പെട്ട ഇഡി ഹര്‍ജിയില്‍ വിധി മറ്റന്നാള്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ രേഖകള്‍ ആവശ്യപ്പെട്ട ഇഡി ഹര്‍ജിയില്‍ വിധി മറ്റെന്നാള്‍. സമാന്തര അന്വേഷണം ഇഡി നടത്തുന്നത് ശരിയല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇഡി അന്വേഷണം എങ്ങനെ എസ്‌ഐടിയെ ബാധിക്കുമെന്ന് ഇഡി ചോദിച്ചു.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എഫ്‌ഐആറും അന്വേഷണ രേഖകളും ആവശ്യപ്പെട്ടാണ് ഇഡി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിപ്പിച്ചത്. എന്നാല്‍, കേസിന്റെ എല്ലാ രേഖകളും നല്‍കാന്‍ കഴിയില്ലെന്ന് എസ്‌ഐടി കോടതിയില്‍ നിലപാട് എടുത്തു. എഫ്‌ഐആര്‍ നല്‍കുന്നതില്‍ എതിര്‍പ്പ് ഇല്ലെന്നും കേസിന്റെ എല്ലാ രേഖകള്‍ നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.

എന്നാല്‍. രേഖകള്‍ കൈമാറുന്നത് കേസിലെ ഉന്നതര്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കുമെന്നും, ഉന്നതര്‍ കേസില്‍ പ്രതികളാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഇഡി ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതോടെ മറ്റന്നാള്‍ കൊല്ലം വിജിലന്‍സ് കോടതി ഹര്‍ജിയില്‍ വിധി പറയും.

Read more