ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്.ബൈജുവിന് ജാമ്യം. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം അപഹരിച്ച കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തേ കട്ടിളപ്പാളി കേസില്‍ ജാമ്യം ലഭിച്ച ബൈജുവിന് ദ്വാരപാലക കേസിലും ജാമ്യം ലഭിച്ചതോടെ ജയില്‍ മോചിതനാകാം.
അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത പശ്ചാത്തലത്തിലാണ് കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം ലഭിച്ചത്. ശബരിമല സ്വര്‍ണാപഹരണ കേസുകളില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈനിലാണ് ശങ്കരദാസിനെ ഹാജരാക്കിയത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശങ്കരദാസ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ മാര്‍ച്ച് രണ്ടിന് വിധി പറയും.
ഇതുവരെ ആറു പ്രതികളാണ് ജാമ്യത്തിലിറങ്ങിയത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കം 4 പേര്‍ക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ പുറത്തിറങ്ങിയത്.
ശബരിമല സ്വര്‍ണാപഹരണക്കേസുകളിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി, ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡി. സുധീഷ്‌കുമാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മിഷണറുമായ എന്‍. വാസു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ എസ്.ശ്രീകുമാര്‍, തന്ത്രി കണ്ഠരര് രാജീവര് എന്നിവര്‍ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.
Read more
ശബരിമല സ്വര്‍ണകൊടിമര പുനനിര്‍മ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം നടന്മാരായ മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി. സ്വര്‍ണകൊടിമരത്തിന് സംഭാവന നല്‍കിയതിലാണ് പ്രത്യേക സംഘം മൊഴി രേഖപ്പെടുത്തിയത്. സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു ഇതിന് പിന്നാലെയാണ് മോഹന്‍ലാലിന്റെ മൊഴി തിരുവനന്തപുരത്ത വെച്ച് പ്രത്യേക വിജിലന്‍സ് സംഘം രേഖപ്പെടുത്തിയത്. സുഹൃത്തായ സുരേഷ് ഗോപിയാണ് കൊടിമര നിര്‍മ്മാണത്തിന് സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചതെന്നാണ് മോഹലാലിന്റെ മൊഴി. സുഹൃത്തിന് പണം കൈമാറുകയും തലസ്ഥാനത്തെ ഒരു ജ്വല്ലറിയില്‍ നിന്നും രണ്ട് പവന്‍ സ്വര്‍ണം വാങ്ങി ശബരിമലയില്‍ എത്തിച്ചുവെന്നുമാണ് മൊഴി. ഇന്നലെ ഉച്ചയ്ക്ക് കൊച്ചയില്‍ വച്ച് ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി. പ്രമഖര്‍ നല്‍കിയ സ്വര്‍ണമെല്ലാം സ്വീകരിച്ചിട്ടും രേഖപ്പെടുത്തുകയോ രസീത് നല്‍കാത്ത സംഭവമാണ് തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നില്‍







