ആനയുടെ കുത്തേറ്റ് ശബരിമലയില്‍ ഒരാള്‍ മരിച്ചു

ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പ ഭക്തന്‍ ആനയുടെ കുത്തേറ്റ് മരിച്ചു.ഇന്ന് പുലര്‍ച്ചെ കരിമലയിലാണ് സംഭവം നടക്കുന്നത്. ചെന്നൈ സ്വദേശിയായ നിരോഷ് കുമാറാണ് മരിച്ചത്.

അര്‍ദ്ധരാത്രിയില്‍ മല ചവിട്ടരുതെന്ന് ഭക്തര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അതിനെ മറികടന്ന് മല ചവിട്ടിയതാണ് അപകടത്തിലേക്ക് നയിച്ചത്. നിരോഷിനൊപ്പം മറ്റാരെങ്കിലും മലചവിട്ടാന്‍ ഉണ്ടായിരുന്നോ എന്ന് അറിവില്ല.