ഹൈക്കോര്‍ട്ട് ജംഗ്ഷനു സമീപമുള്ള പോലീസ് ക്വാര്‍ട്ടേഴ്സില്‍ സ്ഥിതി ചെയ്യുന്ന 91-ാം നമ്പര്‍ അങ്കണവാടിയില്‍ ‘റാപ്പിംഗ് ലിറ്റില്‍ ഓണ്‍സ് ഇന്‍ ലവ്’ എന്ന പേരില്‍ കൊച്ചിന്‍ ക്വീന്‍ സിറ്റി റോട്ടറി ക്ലബ്ബിന്റെ ബേബി കെയര്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യവും ശുചിത്വവും വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ഈ സംരംഭത്തിന്റെ ഭാഗമായാണ് അങ്കണവാടിയിലെ ശുചിത്വം സംരക്ഷണത്തിന് കൊച്ചിന്‍ ക്വീന്‍ സിറ്റി റോട്ടറി ക്ലബ് ക്യാമ്പെയ്‌നുമായി ഇറങ്ങിയത്, അങ്കണവാടിയിലെ ആരോഗ്യവും ശുചിത്വവും വര്‍ദ്ധിപ്പിക്കുന്നതിന് ക്ലബ് അവശ്യ വസ്തുക്കള്‍ സംഭാവന ചെയ്തു.
കുട്ടികള്‍ക്ക് മികച്ച സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് ക്രെഷിനും അങ്കണവാടിക്കും കൊതുകുവലകള്‍ സ്ഥാപിക്കുന്നതിന് റോട്ടറി ക്ലബ് സ്‌പോണ്‍സര്‍ ചെയ്യുമെന്നും അറിയിച്ചു. ശിശു ക്ഷേമത്തിനായി ബേബി റാപ്പുകള്‍, പുതപ്പുകള്‍, ബേബി ഫുഡ്, ടോയ്ലറ്ററികള്‍, ശുചിത്വ ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധതരം സമ്മാന ഇനങ്ങള്‍ വിതരണം ചെയ്തു.
കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മനു ജേക്കബ് മുഖ്യാതിഥിയായിരുന്നു. റോട്ടറി ക്ലബ് പ്രസിഡന്റ് പി.ജി.ആര്‍. നായര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഐ.സി.ഡി.ഒ. സൂപ്പര്‍വൈസര്‍ പ്രജീന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍; ജി.ജി.ആര്‍. ജെ.കെ. നായര്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
Read more
സര്‍വീസ് പ്രോജക്ട്‌സ് ചെയര്‍ കെ.പി. സാജന്‍ സ്വാഗത പ്രസംഗം നടത്തി, ലിജി എബ്രഹാം നന്ദി പറഞ്ഞു. റോട്ടറിയുടെ ശ്രദ്ധാകേന്ദ്രമായ മാതൃ-ശിശു ആരോഗ്യത്തോടുള്ള ക്ലബ്ബിന്റെ നിരന്തരമായ പ്രതിബദ്ധതയാണ് ഈ പരിപാടി പ്രതിഫലിപ്പിച്ചത്.







