കുഴൽപ്പണം കവർച്ച: പരാതിക്കാരൻ ആർ.എസ്.എസ് പ്രവർത്തകനെന്ന് ഡി.എസ്.പി

മൂ​ന്ന​ര​ക്കോ​ടി രൂ​പ കൊ​ട​ക​ര​യി​ൽ വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​ക്കി കവർച്ച ചെയ്ത സം​ഭ​വ​ത്തി​ൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പണം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയ കോഴിക്കോട്ടെ അബ്കാരി ധർമ്മരാജൻ ആർ.എസ്.എസ് പ്രവർത്തകനാണെന്ന് തൃ​ശൂ​ർ റൂറൽ എസ്.പി പൂങ്കുഴലി പറഞ്ഞു. ദേ​ശീ​യ പാർട്ടി​യു​ടെ തിര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ചെ​ല​വി​നെ​ത്തി​ച്ച കുഴൽപ്പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.

പരാതിയിൽ പറഞ്ഞിട്ടുള്ളതിനേക്കാൾ കൂടുതൽ പണം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എത്ര പണം ഉണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത് വഴി ഇക്കാര്യം തെളിയിക്കാൻ കഴിയുമെന്നും എസ്.പി പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കവർച്ചാകേസിൽ ഇന്ന് ഒരാൾ കൂടി പൊലീസ് പിടിയിലായി. ഷുക്കൂർ എന്ന ആളാണ് പിടിയിലായത്. ഇയാളിൽ നിന്ന് 30,000 രൂപ കണ്ടെത്തിയിട്ടുണ്ട്. അഞ്ചു പേർ കൂടി കേസിൽ പിടിയിലാകാനുണ്ട്. ഇവർക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോഴിക്കോട്, കണ്ണൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ പൊലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.

കാ​റു​ക​ളി​ലെ​ത്തി​യ സം​ഘം അ​പ​ക​ട​മു​ണ്ടാ​ക്കി 25 ല​ക്ഷം രൂ​പ ക​വ​ർ​ന്നു എ​ന്നാ​യി​രു​ന്നു ധ​ർ​മ​രാ​ജന്റെ ഡ്രൈവ​ർ ഷം​ജീ​റിന്‍റെ പ​രാ​തി. ഇതിൽ 23.34 ല​ക്ഷം രൂ​പ അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ടു​ത്തു. കേ​സി​ലെ ഒമ്പതാം പ്ര​തി വെ​ളൂ​ക്ക​ര കോ​ണ​ത്തു​കു​ന്ന് തോ​പ്പി​ൽ വീ​ട്ടി​ൽ ബാ​ബു​വിന്റെ വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു പ​ണം. ഇ​തി​ന് പു​റ​മേ മൂ​ന്ന് പ​വന്റെ സ്വ​ർ​ണാ​ഭ​ര​ണ​വും കേ​ര​ള ബാ​ങ്കി​ൽ ആ​റു​ല​ക്ഷം രൂ​പ വാ​യ്പ തിരിച്ചട​ച്ച​തിന്റെ ര​സീ​തും പൊലീസ് ക​ണ്ടെ​ത്തി.

അതിനിടെ, കാ​റി​ൽ പ​ണ​വു​മാ​യി പോ​കു​ന്ന വി​വ​രം ക​വ​ർ​ച്ചാ​സം​ഘ​ത്തി​ന് ചോ​ർ​ത്തി കൊടുത്തത് ഷംജീറിന്റെ സ​ഹാ​യി റ​ഷീ​ദാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ പൊലീസിന് വ്യ​ക്ത​മാ​യി. ഷം​ജീ​റി​നെ​യും റ​ഷീ​ദി​നെ​യും കേസിൽ പ്ര​തി ചേ​ർ​ത്തേ​ക്കും. ഒ​ളി​വി​ൽ പോ​യ റ​ഷീ​ദി​നാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

അ​തേ​സ​മ​യം, ദേ​ശീ​യ പാ​ർ​ട്ടി​യെ നി​യ​ന്ത്രി​ക്കു​ന്ന സം​ഘ​ട​ന​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ സം​ഭ​വ​ത്തി​ൽ സംസ്ഥാന നേ​താ​വി​ന് പ​ങ്കു​ള്ള​താ​യി സൂ​ച​ന ല​ഭി​ച്ചു. തുടർന്ന്​ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ നേ​തൃ​ത്വം.

സം​ഭ​വ​മു​ണ്ടാ​യ ഉ​ട​ൻ ആ​ദ്യം വി​ളി പോ​യ​ത് ഈ നേതാവിന്റെ ഫോ​ണി​ലേ​ക്കാ​യി​രു​ന്നു. ഈ ​കാ​ൾ ലി​സ്​​റ്റ്​ പൊലീ​സി​നും ല​ഭി​ച്ചി​ട്ടു​ണ്ട്. നാ​ല് ദി​വ​സ​മാ​യി ഇ​ദ്ദേ​ഹ​ത്തെ വി​ളി​ച്ചി​ട്ട്​ കി​ട്ടു​ന്നി​ല്ല​ത്രേ. പി​ടി​യി​ലാ​വാ​നു​ള്ള മൂ​ന്ന് പേ​രെ​കൂ​ടി കി​ട്ടി​യാ​ലേ രാ​ഷ്​​ട്രീ​യ ബ​ന്ധം ഉ​ൾ​പ്പെ​ടെ അ​റി​യാ​നാ​വൂ എ​ന്നാ​ണ് പൊ​ലീ​സ് വ്യക്തമാക്കുന്നത്.