'ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ സംഘികളെയും തിരിച്ചയച്ചാല്‍ ഇവിടുത്തെ ചാണകസംഘി കൃമികള്‍ പാഠം പഠിക്കും'

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ സംഘികളുടേയും വിസ ക്യാന്‍സല്‍ ചെയ്ത് തിരിച്ചയച്ചാല്‍ പാഠം പഠിക്കുമെന്ന് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി. ബിജെപി വക്താവിന്റെ പ്രവാചകനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ രംഗത്തെത്തിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രവാചകനിന്ദ നടത്തിയ സംഘികള്‍ക്ക് എതിരെ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ സംഘികളുടെയും വിസ ക്യാന്‍സല്‍ ചെയ്ത് തിരിച്ച് അയച്ചാല്‍ ഇവിടുത്തെ ചാണകസംഘി ക്രിമികള്‍ പാഠം പഠിക്കും.’

‘ഹിന്ദുമതം ഒരിക്കലും ഒരു വിശ്വാസങ്ങളെയും അവഹേളിക്കുന്ന മതമല്ല. യഥാര്‍ത്ഥ ഹിന്ദു മത വിശ്വാസികളുടെ അന്തകന്‍മാരാണ് ആര്‍എസ്എസും സംഘപരിവാറും. ഇന്ത്യ നശിക്കണമെന്നാഗ്രഹിക്കുന്നവരാണ് സംഘികള്‍. അതിനുള്ള പണിയാണ് ഇവറ്റകള്‍ നടത്തി കൊണ്ടിരിക്കുന്നത്’ അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പ്രവാചകനെതിരായ വിവാദ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ച് അറബ് ലീഗും, സൗദി അറേബ്യയും, ഇറാനും, പാകിസ്ഥാനും, ഒമാന്‍ എന്നീ രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു.

മുസ്ലിംകള്‍ക്കെതിരെ ഇന്ത്യയില്‍ തുടരുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും നടപടി വേണമെന്നും 22 അറബ് രാജ്യങ്ങളുടെ കൂട്ടായമയായ അറബ് ലീഗ് ആവശ്യപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സൗദി വിദേശ കാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചത്.

Read more

ബിജെപി നേതാക്കളെ സസ്പെന്‍ഡ് ചെയ്ത നടപടിയെ സൗദി വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് ഈജിപ്ത്, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ ബഹിഷകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള ക്യാമ്പയിനും വ്യാപകമായി നടക്കുന്നുണ്ട്.