യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!!, കേരളത്തിലെ ട്രെയിന്‍ ഗതാഗതത്തില്‍ 18നും 19നും നിയന്ത്രണം; എട്ടു ട്രെയിനുകള്‍ റദ്ദാക്കി; 12 എണ്ണം ഭാഗികമായും

അടുത്ത ശനിയും ഞായറും സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗിക നിയന്ത്രണം. പുതുക്കാട് ഇരിങ്ങാലക്കുട സെക്ഷനിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണു നവംബര്‍ 18, 19 തിയതികളില്‍ നിയന്ത്രണമെന്ന് റെയില്‍വേ അറിയിച്ചു. ചില ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കുകയും ചിലത് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ചിലതിന്റെ സമയക്രമങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. എട്ട് ട്രെയിനുകളാണ് പൂര്‍ണ്ണമായി റദ്ദാക്കിയത്. 12 എണ്ണം ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

മംഗളുരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603), എറണാകുളം-ഷൊര്‍ണുര്‍ മെമു (06018), എറണാകുളം-ഗുരുവായൂര്‍ എക്‌സ്പ്രസ് (06448) എന്നിവ 18-ാം തിയതിയും തിരുവനന്തപുരം-മംഗളുരു മാവേലി എക്‌സ്പ്രസ് (16604), ഷൊര്‍ണൂര്‍-എറണാകുളം മെമു (06017), ഗുരുവായൂര്‍-എറണാകുളം ജംങ്ഷന്‍ എക്‌സ്പ്രസ് (06439), എറണാകുളം ജംങ്ഷന്‍-കോട്ടയം എക്‌സ്പ്രസ് (06453), കോട്ടയം-എറണാകുളം ജംങ്ഷന്‍ എക്‌സ്പ്രസ് (06434) എന്നിവ 19-ാം തിയതിയും പൂര്‍ണ്ണമായും റദ്ദാക്കി.

വെള്ളിയാഴ്ചത്തെ ഗാന്ധിധാം നാഗര്‍കോവില്‍ എക്‌സ്പ്രസും (16335) പൂണെ ജംങ്ഷന്‍ കന്യാകുമാരി എക്‌സ്പ്രസും (16381) പൊള്ളാച്ചി-മധുരൈ വഴി വഴി തിരിച്ചുവിടും.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

17-ാം തിയതിയിലെ ട്രെയിനുകള്‍

നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22656) ഷൊര്‍ണൂര്‍ വരെ
ചെന്നൈ എഗ്‌മോര്‍- ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) എറണാകുളം വരെ

അജ്മിര്‍ ജംങ്ഷന്‍ – എറണാകുളം മറുസാഗര്‍ എക്‌സ്പ്രസ് (12978) തൃശൂര്‍ വരെ
ഗുരുവായൂര്‍-ചെന്നൈ എഗ്‌മോര്‍ എക്‌സപ്രസ് (16128) എറണാകുളത്തുനിന്നു പുറപ്പെടും

18ലെ ട്രെയിനുകള്‍

മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് (16630) ഷൊര്‍ണൂര്‍ വരെ
തിരുവനന്തപുരം സെന്‍ട്രല്‍-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16342) എറണാകുളം വരെ
കാരക്കല്‍-എറണാകുളം എക്സ്പ്രസ് (16187) പാലക്കാട് വരെ
മധുര ജംങ്ഷന്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് (16327) ആലുവയില്‍ യാത്ര നിര്‍ത്തും

19ലെ ട്രെയിനുകള്‍
ഗുരുവായൂര്‍ -തിരുവനന്തപുരം സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16341) എറണാകുളത്ത് നിന്ന് സര്‍വീസ് തുടങ്ങും
ഗുരുവായൂര്‍-മധുര എക്‌സ്പ്രസ് (16328) ആലുവയില്‍ യാത്ര അവസാനിപ്പിക്കും
എറണാകുളം-കാരക്കല്‍ എക്‌സ്പ്രസ് (16188), 20 ന് പാലക്കാട് നിന്ന് സര്‍വീസ് ആരംഭിക്കും
തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്‌സപ്രസ് (16629) 20 ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടും.