രഞ്ജി പണിക്കരുടെ ഭാര്യ അനിത അന്തരിച്ചു

പ്രശ്‌സത നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ ഭാര്യ അനിത മിറിയം തോമസ് അന്തരിച്ചു. 58 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.30നാണ് അന്ത്യം സംഭവിച്ചത്. ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ദീര്‍ഘകാലമായി വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. സിനിമാ സംവിധായകനായ  നിതിന്‍ രഞ്ജി പണിക്കരും, നിഖില്‍ രഞ്ജി പണിക്കരും മക്കളാണ്.