സര്‍ക്കാരിന് ആശ്വാസം; മുട്ടിൽ മരംമുറി കേസിൽ സി.ബി.ഐ അന്വേഷണ ഇല്ലെന്ന് ഹൈക്കോടതി

മുട്ടില്‍ മരംമുറി കേസില്‍ സിബിഐ അന്വേഷണമില്ലെന്ന് ഹൈക്കോടതി. തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളത്തിന്റെ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തീർപ്പാക്കി.

കേസ് നിലവില്‍ സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഫലപ്രദമായ അന്വേഷണത്തിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ക്രൈംബ്രാഞ്ചിന് അന്വേഷണവുമായി മുന്നോട്ട് പോവാം. അന്വേഷണത്തില്‍ ഭാവിയില്‍ വീഴ്ചകളുണ്ടായാല്‍ പൊതുജനത്തിന് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.