ആഭരണപ്രേമികൾക്ക് ആശ്വാസം; സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് ഇന്ന് ഒറ്റയടിക്ക് 800 രൂപ താഴ്ന്ന് 114,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാമിന് 14,315 രൂപയാണ് വില.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ഒരു പവന്‍ സ്വര്‍ണത്തിന് 2500ലധികം രൂപ കുറഞ്ഞിരുന്നു. ഇന്നലെ വില കൂടിയതോടെ ഇന്നലെ ഉച്ചയ്ക്ക് ശേഷം സ്വര്‍ണം ഒരു പവന് 115,320 രൂപയായിരുന്നു വില.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്.

Read more