ഇടുക്കി ഡാം കാല്‍നടയായി സന്ദര്‍ശിക്കുന്നതിന് അനുമതിയായെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായും കെഎസ്ഇബിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. പരീക്ഷണാടിസ്ഥാനത്തില്‍ ഈ മാസം അവസാനം വരെയാണ് കാല്‍നടയായി സന്ദര്‍ശനം അനുവദിക്കുകയെന്നും മന്ത്രി അറിയിച്ചു.
സുരക്ഷാ നടപടികളുടെ ഭാഗാമായായി ഇടുക്കി ഡാം സന്ദശിക്കുന്നതിന് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ ബഗ്ഗി കാറുകളില്‍ ദിവസം 800 പേര്‍ക്ക് മാത്രമാണ് സന്ദര്‍ശനം അനുവദിച്ചിരുന്നത്. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്തു എത്തുന്നവര്‍ക്ക് മാത്രമാണ് സന്ദര്‍ശനാനുമതി നല്‍കിയിരുന്നത്. ഇതാണ് പരിഷ്‌കരിച്ച് കാല്‍നടയായി ഡാം നടന്നു കാണുന്നതിനും അനുമതി നല്‍കിയിട്ടുള്ളത്.
പരീക്ഷണാടിസ്ഥാനത്തില്‍ ഈ മാസം അവസാനം വരെയാണ് കാല്‍നടയായി സന്ദര്‍ശനം അനുവദിക്കുക. ഡാം വീണ്ടും കാല്‍ നടക്കാര്‍ക്ക് തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം സന്ദര്‍ശകര്‍ക്ക് അനുവദിച്ചിട്ടുള്ള വഴിയിലൂടെ നടന്നു ക്രമീകരണങ്ങള്‍ വിലയിരുത്തിയെന്നും മന്ത്രി അറിയിച്ചു. നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഒഴിവാക്കി അനുമതി നല്‍കും.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇടുക്കി ഡാം കാല്‍നടയായി സന്ദര്‍ശിക്കുന്നതിന് അനുമതിയായി. ബഹു. വൈദ്യുതി മന്ത്രി ശ്രീ. കെ. കൃഷ്ണന്‍കുട്ടിയുമായും കെഎസ്ഇബിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. സുരക്ഷാ നടപടികളുടെ ഭാഗാമായാണ് നിയന്ത്രണം ഏര്‍്‌പ്പെടുത്തിയിരുന്നത്. നിലവില്‍ ബഗ്ഗി കാറുകളില്‍ ദിവസം 800 പേര്‍ക്ക് മാത്രമാണ് സന്ദര്‍ശനം അനുവദിച്ചിരുന്നത്. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്തു എത്തുന്നവര്‍ക്ക് മാത്രമാണ് സന്ദര്‍ശനാനുമതി നല്‍കിയിരുന്നത്. ഇതാണ് പരിഷ്‌കരിച്ച് കാല്‍നടയായി ഡാം നടന്നു കാണുന്നതിനും അനുമതി നല്‍കിയിട്ടുള്ളത്. പരീക്ഷണാടിസ്ഥാനത്തില്‍ ഈ മാസം അവസാനം വരെയാണ് കാല്‍നടയായി സന്ദര്‍ശനം അനുവദിക്കുക. ഡാം വീണ്ടും കാല്‍ നടക്കാര്‍ക്ക് തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം സന്ദര്‍ശകര്‍ക്ക് അനുവദിച്ചിട്ടുള്ള വഴിയിലൂടെ നടന്നു ക്രമീകരണങ്ങള്‍ വിലയിരുത്തി. നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഒഴിവാക്കി അനുമതി നല്‍കും. അപ്പോള്‍ സന്ദര്‍ശകര്‍ക്ക് ഇനി ദിവസം 800 പേരെന്ന നിയന്ത്രണം ഇല്ല. വിനോദ സഞ്ചാരികളുടെ പറുദീസയായ ഇടുക്കിയിലേക്ക് ഏവര്‍ക്കും സ്വാഗതം.







