അലുവയിലെ അഞ്ചുവയസുകാരി നേരിട്ട ക്രൂരതയുടെ വാർത്തകൾ വിങ്ങലായി നിറഞ്ഞു നിൽക്കുന്നതിനിടെ വീണ്ടും ഞെട്ടിക്കുന്ന വാര്‌ത്ത പുറത്തുവരികയാണ്. മലപ്പുറം തിരൂരങ്ങാടിയിൽ നാല് വയസുകാരിയാണ് ലൈംഗിക പീഡനത്തിന് ഇരയായിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് ചേളാരിയിലാണ് സംഭവം.
ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്താണ് ക്രൂര കൃത്യം നടന്നത്.സംഭവത്തിൽ പ്രതിയായ മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. പീഡിപ്പിക്കപ്പെട്ട നാല് വയസുകാരിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി.
കുട്ടിയുടെ മാതാപിതാക്കളും ഇതര സംസ്ഥാന തൊഴിലാളികളാണ്.
കളിപ്പിക്കാനെന്ന വ്യാജേന കുട്ടിയെ പ്രതി തന്റെ താമസ സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് കുട്ടിയുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് മാതാപിതാക്കൾ ഓടിച്ചെന്നത്.
Read more
ഇവരാണ് സംഭവം തിരൂരങ്ങാടി പൊലീസിൽ അറിയിച്ചത്.
പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.







