സ്വകാര്യ ആശുപത്രി ജീവനക്കാരൻ കോവിഡ്​ രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

കോഴിക്കോട് സ്വകാര്യ ആശുപത്രി ജീവനക്കാരൻ കോവിഡ്​ രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിൽ ഞായറാഴ്​ച രാത്രിയാണ്​ സംഭവം​.

ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ട്​ പോയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. രോഗിയുടെ ബന്ധുക്കളാണ്​ പരാതിയുമായി രംഗത്തെത്തിയത്​.

ആശുപത്രി രജിസ്​റ്ററിൽ നിന്ന്​ മൊബൈൽ നമ്പർ കൈക്കലാക്കിയ ഇയാൾ മെസേജ്​ അയച്ച്​ ബുദ്ധിമുട്ടിച്ചിരുന്നതായും പരാതിയുണ്ട്​. പൊലീസ്​ ഇന്ന്​ മൊഴി രേഖപ്പെടുത്തും.