രാമക്ഷേത്രം മതേതരത്വത്തിന്റെ പ്രതീകം; പാണക്കാട് സാദിഖലി തങ്ങളുടെ പരാമര്‍ശം വിവാദത്തില്‍

അയോദ്ധ്യ രാമക്ഷേത്രത്തെ കുറിച്ചുള്ള മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ പരാമര്‍ശം വിവാദമായി. അയോദ്ധ്യയില്‍ തകര്‍ക്കപ്പെട്ട രാമക്ഷേത്രവും പണികഴിപ്പിക്കാനിരിക്കുന്ന ബാബറി മസ്ജിദും മതേതരത്വത്തിന്റെ പ്രതീകങ്ങളാണെന്ന പരാമര്‍ശമാണ് വിവാദത്തിലായത്. പരാമര്‍ശത്തിനെതിരെ ഐഎന്‍എല്‍ രംഗത്ത് വന്നിട്ടുണ്ട്.

മഞ്ചേരിക്ക് സമീപം പുല്‍പറ്റയില്‍ ജനുവരി 24ന് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും സെന്‍സിറ്റീവായ മുസ്ലീങ്ങള്‍ കേരളത്തിലാണെന്നും സാദ്ദിഖലി തങ്ങള്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അയോദ്ധ്യയിലെ രാമക്ഷേത്രം ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിന്റെ ആവശ്യമായിരുന്നെന്നും തങ്ങള്‍ പ്രസംഗത്തില്‍ പറഞ്ഞു.

Read more

ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യമല്ല ആര്‍എസ്എസിന്റെ രാമരാജ്യം. രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ ഇതറിയാത്തവരല്ല. എന്നിട്ടും അണികളെ മണ്ടന്‍മാരാക്കുന്നതെന്തിനെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്റെ പ്രസംഗത്തെ വിമര്‍ശിച്ച് ഐഎന്‍എല്‍ വര്‍ക്കിംഗ് പ്രസിഡന്റ് എന്‍കെ അബ്ദുള്‍ അസീസ് ചോദിച്ചു.