കേരളത്തിൽ ശിശുമരണ നിരക്ക് കുറയാൻ കാരണം യുവാക്കൾ വൻതോതിൽ വിദേശത്തേക്ക് പോകുന്നത് കൊണ്ടാണ് എന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. ഫെബ്രുവരി 24ന് മനോരമ ഇയർബുക്ക് സംഘടിപ്പിച്ച കേരള ഡവലപ്‌മെന്റ് സമ്മിറ്റ് 2026ലെ രാജീവ് ചന്ദ്രശേഖർ ഇക്കാര്യം പറഞ്ഞ വീഡിയോ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
‘ഒരു രാഷ്ട്രീയ നേതാവ് ഒരു പോഡ്കാസ്റ്റിൽ ഇരുന്ന് വളരെ അഭിമാനത്തോടെ പറയുകയാണ്. കേരളത്തിൽ ശിശുമരണനിരക്ക് വളരെ കുറവാണെന്ന്. പക്ഷെ അതിന്റെ വസ്തുത നമ്മൾ മനസിലാക്കിയിട്ടുണ്ടോ?. ഏറ്റവും കൂടുതൽ യൂത്ത് മൈഗ്രേഷൻ കേരളത്തിലാണ്. യൂത്ത് അല്ലേ കുട്ടികളെ ഉണ്ടാക്കുന്നത്. യൂത്ത് ഇവിടുന്ന് മൈഗ്രേറ്റ് ചെയ്യുകയാണെങ്കിൽ ശിശുമരണനിരക്ക് സ്വാഭാവികമായും കുറയില്ലേ?.’ എന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.
Read more
രാജീവ് ചന്ദ്രശേഖറിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് വലിയ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ അടക്കം നടക്കുന്നത്. അതേസമയം, രാജീവ് ചന്ദ്രശേഖറിന്റെ വാദത്തെ എതിർത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.







