രാജന്‍ ഖൊബ്രഗഡേ പുതിയ കെ.എസ്.ഇ.ബി ചെയര്‍മാന്‍; ബി. അശോക് കൃഷി വകുപ്പില്‍

കെഎസ്ഇബി ചെയര്‍മാനായ ബി അശോകിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റി. മുന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.രാജന്‍ ഖൊബ്രഗഡേയാണ് പുതിയ ചെയര്‍മാന്‍. നിലിവിലെ ചെയര്‍മാനായ അശോകിനെ കൃഷിവകുപ്പ് സെക്രട്ടറിയായാണ് മാറ്റിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ബി അശോകിനെ കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചത്. ഇടത് യൂണിയനുകളുടെ സമ്മര്‍ദ്ദഫലമായാണ് അദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ ജീവനക്കാരെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയന്‍ ചെയര്‍മാനെതിരെ ദിവസങ്ങളോളം സമരം നടത്തിയിരുന്നു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നിയന്ത്രണം നിര്‍വഹിച്ച വ്യക്തിയാണ് രാജന്‍ ഖൊബ്രഗഡ. മൂന്നാഴ്ച മുന്‍പാണ് അദ്ദേഹത്തെ ആരോഗ്യവകുപ്പില്‍ ജലവിഭവ വകുപ്പിലേക്ക് മാറ്റിയത്.