കൊച്ചിയിൽ ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്; നാല് പേര്‍ അറസ്റ്റില്‍

 

കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ നാല് പേര്‍ അറസ്റ്റില്‍. രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ആലുവ സ്വദേശിയും ബെംഗളുരുവില്‍ സ്ഥിരതാമസക്കാരനുമായ ഡിസ്‌കോ ജോക്കി അന്‍സാര്‍, നിസ്വിന്‍, ജോമി ജോസ്, ഡെന്നീസ് റാഫേല്‍ എന്നിവരുടെ അറസ്റ്റ് എക്‌സൈസ് രേഖപ്പെടുത്തി.

ഏജന്‍സികള്‍ നേരത്തെ തയാറാക്കിയ പദ്ധതി പ്രകാരം നഗരത്തിലെ നാല് ഹോട്ടലുകളില്‍ കൂടി റെയ്ഡ് നടന്നിരുന്നു. ഹോളിഡേ ഇന്‍ ഹോട്ടലിലേക്ക് കൂടുതല്‍ ഏജന്‍സികള്‍ പരിശോധനയ്ക്കായി എത്തി.

ചക്കരപ്പറമ്പിലെ ഹോട്ടലില്‍ നിന്നും കൂടിയ ഇനം ലഹരിവസ്തുക്കള്‍ പിടികൂടി. എംഡിഎംഎ, തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് കെമിക്കലുകള്‍, കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് റെയ്ഡ് അവസാനിച്ചത്.