'പുകഞ്ഞ കൊള്ളി പുറത്ത്'; രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി, രാഹുൽ എംഎൽഎ ആയിട്ട് ഇന്ന് ഒരുവർഷം

ബലാത്സംഗ കേസിൽ കോടതിവിധിക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി. ഇതുസംബന്ധിച്ച് കെപിസിസി അധ്യക്ഷൻ വാർത്താകുറിപ്പ് പുറത്തിറക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് പുറത്താക്കിയത്.  സത്യപ്രതിജ്ഞ ചെയ്‌ത്‌ എംഎൽഎ ആയി സ്ഥാനമേറ്റെടുത്ത് കൃത്യം ഒരുവർഷം തികയുമ്പോഴാണ് കോൺഗ്രസിൽ നിന്നും ഈ പുറത്താക്കൽ.

Read more

നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. നേതാക്കൾ തമ്മിലുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനം. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണ് നല്ലതെന്ന് അടൂർ പ്രകാശ് പ്രതികരിച്ചു.