വീണ്ടും മുൻകൂർ ജാമ്യഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. രണ്ടാം ബലാത്സംഗക്കേസിലാണ് ഹർജി നൽകിയത്. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ഹര്‍ജി നൽകിയിരിക്കുന്നത്. ഹർജി ഇന്ന് തന്നെ പരിഗണിക്കും. പരാതിക്കാരി ആരെന്ന് പോലും പറയുന്നില്ലെന്നാണ് ഹർജിയിലെ വാദം.
രണ്ടാം കേസിൽ പൊലീസിന് അറസ്റ്റിന് തടസ്സമില്ലാത്ത സാഹചര്യത്തിലാണ് രാഹുൽ വീണ്ടും ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് തന്നെ കോടതി ഹര്‍ജി പരിഗണിക്കാനുള്ള സാധ്യതയുണ്ട്. രണ്ടാം കേസിൽ പരാതിക്കാരി ആരെന്ന് പോലും ഇതുവരെ തനിക്കോ അഭിഭാഷകര്‍ക്കോ വ്യക്തമല്ലെന്ന് രാഹുൽ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു.
അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. വ്യക്തതയില്ലാത്ത കേസെടുത്ത് തന്നെ കുടുക്കാൻ ശ്രമിക്കുന്നു എന്നാണ് രാഹുൽ കോടതിയെ അറിയിച്ചിരിക്കുന്നത്. രണ്ടാമത്തെ പരാതി എത്തിയത് കെപിസിസി അധ്യക്ഷന് മുന്നിലാണ്. അദ്ദേഹം അത് ഡിജിപിക്ക് കൈമാറുകയാണ് ചെയ്തത്. ഡിജിപിയുടെ നിര്‍ദേശപ്രകാരണ് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയും അതിൽ എഫ്ഐആര്‍ തയ്യാറാക്കുകയും ചെയ്തിട്ടുള്ളത്.







