രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി എളമരം കരീം. പോറ്റിയെ കേറ്റിയെ പാരഡി ഗാനം പാടിയതിന് പിന്നാലെയാണ് എളമരം കരിം രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തിയത്. രാഹുൽ ഗാന്ധി ഉത്തരവാദിത്തമില്ലാത്ത കോൺഗ്രസ് നേതാക്കൾ പറയുന്നത് വായിക്കുകയാണെന്നും സർക്കാരിനെ പാട്ട് പാടി കളിയാക്കി പ്രചരണം നടത്തുകയാണെന്നും എളമരം കരീം പറഞ്ഞു.
രാഹുൽ ഗാന്ധി ആദ്യം സ്വന്തം വീട്ടിൽ പോയി നോക്കണം. സ്പെഷ്യൽ സെക്യൂരിറ്റി ഉള്ള സോണിയാ ഗാന്ധിയെ കാണാൻ എങ്ങനെ അനുമതി ലഭിച്ചു എന്നും കെ. കരുണാകരൻ പോലും സോണിയാ ഗാന്ധിയെ കാണാൻ ദിവസങ്ങളാണ് കാത്തുനിന്നത് എന്നും എളമരം കരീം വിമർശിച്ചു.
വിവാദ എഫ്സിആർഎ നിയമഭേദഗതിയിലും എളമരം കരീം പ്രതികരിച്ചു. എഫ്സിആർഎ ബില്ല് പാസാക്കുന്നതോടെ ഗുരുതര ഭവിഷ്യത്ത് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ദിര ഗാന്ധി സർക്കാറാണ് എഫ്സിആർഎ നിയമം ആദ്യം കൊണ്ടുന്നത്. കത്തി നിൽക്കുന്ന വിഷയത്തിൽ കേരളത്തിലെത്തിയിട്ടും രാഹുൽ ഗാന്ധി നിലപാട് പറഞ്ഞില്ല. ബിൽ ചർച്ചയായപ്പോൾ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവില്ല എന്നും എളമരം കരീം കുറ്റപ്പെടുത്തി.







