നായ്ക്കളിലെ പേവിഷബാധയില്‍ ഇരട്ടിയിലധികം വര്‍ദ്ധന, പഠന റിപ്പോര്‍ട്ട് പുറത്ത്

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് നായ്ക്കളിലെ പേവിഷബാധയില്‍ ഇരട്ടിയിലധികം വര്‍ധനയെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ പഠനറിപ്പോര്‍ട്ട് പുറത്ത്.

മുന്നൂറ് സാംപിളുകള്‍ പരിശോധിച്ചതില്‍ 168 എണ്ണം പോസിറ്റീവാണെന്ന് കണ്ടെത്തി. 2016ല്‍ 150 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 48 എണ്ണമായിരുന്നു പോസിററീവ്. പൂച്ചയുള്‍പ്പെടെ മറ്റ് മൃഗങ്ങളിലും വൈറസ് സാന്നിധ്യം ഇരട്ടിയായി.

തെരുവ് നായ്ക്കളുടെ പ്രതിരോധകുത്തിവയ്പ് മുടങ്ങിയതാണ് പേവിഷബാധ കൂടാനുളള പ്രധാന കാരണമെന്നാണ് കണ്ടെത്തല്‍.

നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്് നല്കുകയും കൃത്യമായ ഇടവേളകളില്‍ ബൂസ്‌ററല്‍ ഡോസ് എടുക്കുകയും ചെയ്താല്‍ മാത്രമേ പേവിഷ പ്രതിരോധം സാധ്യമാകൂ. മരിച്ച 20ല്‍ 6പേര്‍ മരിച്ചത് വളര്‍ത്തുനായകളുടെകടിയേററാണ് മരിച്ചത്. വളര്‍ത്തുമൃഗങ്ങളുടെ കുത്തിവയ്പിലുണ്ടായ അലംഭാവവും ഇവയ്ക്കിടയില്‍ പേവിഷബാധയ്ക്ക് ഇടയാക്കി.