'അതിശക്തനായ സുധാകരനെ പോലുള്ള നേതാവിനെ ആട്ടിപ്പുറത്താക്കുന്നത് ശരിയല്ല'; താൻ ഇപ്പോഴും കോൺഗ്രസ് പ്രവർത്തകൻ: കെ. വി. തോമസ്

കോൺഗ്രസിൽ കെ സുധാകരനെ ചവിട്ടി പുറത്താക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ. വി. തോമസ്. കോൺഗ്രസിൽ നിന്ന് സുധാകരനെ ഒഴിവാക്കാനാണ് നേതാക്കളുടെ നീക്കമെന്നും അതിശക്തനായ സുധാകരനെ പോലുള്ള നേതാവിനെ ആട്ടിപ്പുറത്താക്കുന്നത് ശരിയല്ലെന്നും കെ. വി. തോമസ് പ്രതികരിച്ചു. തന്നെയും കോൺഗ്രസ് സമാനമായാണ് ചവിട്ടി പുറത്തിട്ടതെന്നും അദേഹം പറഞ്ഞു.

താൻ ഇപ്പോഴും കോൺഗ്രസ് പ്രവർത്തകനാണെന്നും സോണിയ ഗാന്ധിയുമായും ദേശീയ നേതൃത്വവുമായും അടുത്ത ബന്ധമുണ്ടെന്നും കെ. വി. തോമസ് പറഞ്ഞു. സതീശന്റെ 100 സീറ്റ് അവകാശവാദം കൊട്ടക്കണക്കെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ തെരഞ്ഞടുപ്പിൽ കെ. സുധാകരൻ്റെ സീറ്റ് നൽകാത്തതിൽ കോൺഗ്രസിൽ തർക്കങ്ങൾ നടന്നിരുന്നു. തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കണമെന്ന കെ സുധാകരന്റെ ആവശ്യത്തിന് ഹൈക്കമാൻഡ് അനുമതി നൽകിയിരുന്നില്ല. സീറ്റ് തർക്കത്തിൽ കോൺഗ്രസിനുള്ളിൽ തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു.