കേരളത്തിന്റെ വികസനത്തിന് സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കണം; സി.പി.എം വികസന രേഖ

സംസ്ഥാനത്തിന്റെ വികസനത്തിന് സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കണമെന്ന് സി.പി.എം വികസന രേഖ. വിദ്യാഭ്യാസ- ഗവേഷണ മേഖലയില്‍ പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ വന്‍കിട സ്ഥാപനങ്ങള്‍ വേണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റം കൊണ്ടുവരാനായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച പാര്‍ട്ടി നയരേഖയില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കണം. വ്യവസായികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും. പശ്ചാത്തല സൗകര്യവും മറ്റ് ആനുകൂല്യവും ഉറപ്പ് വരുത്തേണ്ടതുണ്ട്. വികസനത്തിന് സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കണമെന്നും, നാടിന്റെ താല്‍പര്യത്തെ ഹനിക്കാത്ത വിധമുള്ള മൂലധന നിക്ഷേപം സ്വീകരിക്കേണ്ടി വരുമെന്നും വികസന രേഖയില്‍ പറയുന്നു.

സംസ്ഥാനത്തിന്റെ അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയുള്ള വികസനം മുന്നില്‍ കണ്ടുള്ള ആസൂത്രണമാണ് ലക്ഷ്യം വയ്ക്കുന്നത്. ആഗോളതലത്തിലുള്ള കലാലയങ്ങളോട് കിടപിടിക്കുന്ന സ്ഥാപനങ്ങള്‍ ഉണ്ടാകണം. സഹകരണ മേഖലയിലും പി.പി.പി. മാതൃകയിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനമാകാമെന്ന് രേഖയില്‍ വ്യക്തമാക്കുന്നു. ആരോഗ്യ രംഗത്തും വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും, സ്ത്രീകളുടെ കാര്യത്തിലും, പാലിയേറ്റീവ് രംഗത്തെ പോരായമകള്‍ പരിഹരിക്കുന്നതിനും ഊന്നല്‍ നല്‍കും.

അതേസമയം സിഐടിയുവിനെതിരെ വിമര്‍ശനം ഉയര്‍ന്നു. തൊഴിലാളികളെ സംഘടന അവകാശ ബോധം മാത്രമല്ല പഠിപ്പിക്കേണ്ടതെന്നും, ഉത്തരവാദിത്ത ബോധം ഉണ്ടാക്കേണ്ടതുണ്ടെന്നും രേഖയില്‍ പറയുന്നു.

Read more

സി.പി.എം സംസ്താന സമ്മേള നത്തിന് ഇന്നലെ എറണാകുളത്ത് തുടക്കമായി. മുഖ്യമന്ത്രി അവതരിപ്പിച്ച് വികസന രേഖ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. തുടര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച ശേഷം ഇവ നടപ്പാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.