പ്രധാനമന്ത്രി നാളെ വയനാട്ടിലെത്തും; ദുരന്തമേഖലയിൽ ഹെലികോപ്റ്ററിൽ സന്ദർശനം

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വയനാട്ടിലെത്തും. രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഉരുള്‍പൊട്ടല്‍ നടന്ന ദുരന്തമേഖല സന്ദർശിക്കും. പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും.

ഹെലികോപ്റ്ററിലായിരിക്കും പ്രധാനമന്ത്രി ദുരന്തമേഖലയിൽ നിരീക്ഷണം നടത്തുക. 12.15 ന് ദുരന്തമുണ്ടായ മേഖലയിലെത്തുമെന്നാണ് വിവരം. തുടർന്ന് ​ദുരിതാശ്വാസ ക്യാംപുകളും സന്ദർശിച്ച് ദുരിതബാധിതരുമായി സംസാരിക്കും. പിന്നീട് റിവ്യൂ മീറ്റിം​ഗും നടത്തും.