എ.ആര്‍ ക്യാപിലെ പൊലീസുകാരന്റെ ആത്മഹത്യ; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

എആര്‍ ക്യാംപിലെ പൊലീസുദ്യോഗസ്ഥന്‍ കുമാറിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തില്‍ തൃപ്തരല്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കുമാറിന്റെ ഭാര്യ സജിനി പറഞ്ഞു.

കുമാറിന്റെ ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയെ കാണാനെത്തിയതായിരുന്നു സജിനി. പരാതിയില്‍ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പാലാക്കാട് ജില്ലാ പൊലീസ് മേധാവി കുമാറിന്റെ കുടുംബത്തിന് ഉറപ്പു നല്‍കി.

Read more

അതേസമയം കുമാറിന്റെ മരണം സംബന്ധിച്ച അന്വേഷണം ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പിക്ക് വിടാന്‍ തൃശ്ശൂര്‍ റേഞ്ച് ഡിഐജി നിര്‍ദേശിച്ചു. നിലവില്‍ ഒറ്റപ്പാലം സിഐയാണ് കേസ് അന്വേഷിക്കുന്നത്.