മുഖ്യമന്ത്രിയുടെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടിയില്‍ പൊലീസിന് കേസെടുക്കാം; ഡിപിജിക്ക് കത്ത് നല്‍കിയിരുന്നു; ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടുമായി ഇഡി

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ പ്രതിയായിട്ടുള്ള മാസപ്പടിവിവാദത്തില്‍ പൊലീസിന് കേസെടുക്കാമെന്ന് ഇഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്).
രണ്ടു തവണ ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്ക് കത്ത് നല്‍കിയിരുന്നുവെന്നും വഞ്ചന, ഗൂഡാലോചനാ കുറ്റങ്ങള്‍ അടക്കം നിലനില്‍ക്കുമെന്നും ഇഡി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇഡി പരിശോധിക്കുന്നത് കള്ളപ്പണ ഇടപാടാണ്. ഗൂഢാലോചന, വഞ്ചന, അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള കേരള പോലീസിന്റെ പരിധിയില്‍ വരുന്നവയില്‍ കേസെടുക്കാമെന്നുമാണ് ഇഡി ഹൈക്കോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.

മാസപ്പടി കേസ് റദ്ദാക്കണമെന്ന സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജി ബാലിശമാണെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. ഇഡിയുടെ സത്യവാങ്മൂലം കേരള പൊലീസിന് കൂടുതല്‍ തലവേദനയായിരിക്കുകയാണ്.