സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ നടപടി വൈകുന്നു മല്ലു ട്രാവലർ' ഉടൻ നാട്ടിലെത്തില്ല

യുവതിയോട് മോശമായി പെരുമാറിയെന്ന കേസിൽ മല്ലു ട്രാവലർ വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെയുള്ള നടപടി വൈകുമെന്ന് പൊലീസ്. നിലവിൽ വിദേശത്തുള്ള പ്രതി ഉടനെ നാട്ടിലെത്തില്ലെന്നാണ് വിവരം. കൊച്ചി സെൻട്രൽ പൊലീസാണ് ഇക്കാര്യം അറിയിച്ചത്.

സൗദി അറേബ്യൻ വനിതയോട് മോശമായി പെരുമാറിയെന്ന  പരാതിയിലാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. എറണാകുളം സെൻട്രൽ പൊലീസാണ്  കേസെടുത്തത്. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയെന്നാണ് മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീര്‍ സുബാനെതിരെ യുവതി നൽകിയ പരാതി.

ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഷക്കീർ സുബാൻ ഹോട്ടലിലെത്തിയത്. അവിടെ വച്ച് ഇയാൾ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

പ്രതി വിദേശത്തേക്ക് കടന്നെന്നും ഉടൻ നാട്ടിലേക്ക് ഇല്ലെന്ന വിവരം ലഭിച്ചതായും പൊലീസ് പറയുന്നു. ഷക്കീർ സുബാൻ നാട്ടിലെത്തിയ ശേഷം ഇയാളെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കും. അതേസമയം,തനിക്കെതിരായ പരാതി വ്യാജമാണെന്ന് മല്ലു ട്രാവലർ പ്രതികരിച്ചിട്ടുണ്ട്.

Read more

” എന്റെ പേരിൽ ഒരു ഫേക്ക് പരാതി വാർത്ത കണ്ടു. 100% ഫേക്ക് ആണു. മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടും. എന്നൊട് ദേഷ്യം ഉള്ളവർക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണ് ഇത് എന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട് , അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു.” എന്നായിരുന്നു പ്രതികരണം.