വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിയാക്കി പദ്ധതിയുടെ ചെലവിന്റെ മുഖ്യപങ്കും വഹിക്കുന്നത് കേരളമെന്ന് എടുത്തുപറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കേവലം ഒരു തുറമുഖ കവാടം തുറക്കലല്ല. വികസനസാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞത്തെ സാര്‍വദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമാണെന്നും പറഞ്ഞു. പദ്ധതിയുടെ ചെലവിന്റെ കണക്ക് എടുത്ത് പറഞ്ഞാണ് പ്രധാനമന്ത്രി മോദിയെ ഇത് സംസ്ഥാനം മുഖ്യപങ്ക് വഹിച്ച പദ്ധതിയാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചത്.
ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ബൃഹത് തുറമുഖ നിര്‍മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണ് വഹിക്കുന്നത്. കേന്ദ്രം തരുന്നത് വയബിലിറ്റി ഗ്യാപ് ഫണ്ടാണ്. പ്രതിസന്ധികളുണ്ടായെങ്കിലും കേരളം തളര്‍ന്നില്ല. 1996 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപപ്പെടുത്തിയ പദ്ധതിയാണ് യാഥാര്‍ഥ്യമാകുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു തുറമുഖത്തിന്റെ നിര്‍മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണ് വഹിക്കുന്നത്. 5686 കോടിയില്‍ 5370.86 ലക്ഷം കേരളം വഹിച്ചു. ബാക്കി 2497 കോടി അദാനി ഗ്രൂപ്പാണ് വഹിക്കുന്നത്. 8687 കോടിയാണ് ആകെ ചെലവ്. 818 കോടിയുടെ വിജിഎഫ് കേന്ദ്രം നല്‍കും. പദ്ധതി രൂപപ്പെടുത്തിയതും നടപ്പാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗം ആരംഭിച്ചത്. നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ കരുത്താകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ നമ്മള്‍ ഇതും നേടി എന്ന് പറഞ്ഞാണ് ഇംഗ്ലീഷിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടുള്ളവര്‍ക്കുള്ള ആദരാഞ്ജലിയും വേദിയിലെ പ്രധാനമന്ത്രിയ്ക്കുള്ള കൃതഞ്ജതയ്ക്കും ശേഷം പിണറായി മലയാളത്തില്‍ പ്രസംഗത്തിലേക്ക്് കടന്നത്. ഇത് കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്നമാണെന്നും ആ സ്വപ്നസാക്ഷാത്കാരത്തിന്റെ നിമിഷമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പോര്‍ട്ടായി മാറുകയാണ്. ലോകത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. മൂന്നാം മിലെനിയത്തിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ് വിഴിഞ്ഞം കമ്മിഷനങ്ങിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്തേത് കേവലം ഒരു തുറമുഖ കവാടം തുറക്കലല്ലെന്നും വികസനസാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1996 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപപ്പെടുത്തിയ പദ്ധതിയാണ് യാഥാര്‍ഥ്യമാകുന്നത്. സ്ഥാപിത താത്പര്യക്കാര്‍ പടര്‍ത്താന്‍ ശ്രമിച്ച തെറ്റിദ്ധാരണകളെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് അതിജീവിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരാര്‍ പ്രകാരം 2045 ല്‍ മാത്രമേ ഇത് പൂര്‍ത്തിയാകേണ്ടതുള്ളൂ. നമ്മള്‍ അതിന് കാത്തുനിന്നില്ല. 2024 ല്‍ തന്നെ കൊമേഴ്സ്യല്‍ ഓപ്പറേഷന്‍ ആരംഭിച്ചു. മദര്‍ഷിപ്പിനെ സ്വീകരിച്ചു. തുടര്‍ന്ന് 250-ലേറെ കപ്പലുകള്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടു. ഇപ്പോഴിതാ ഒന്നാംഘട്ടം പതിറ്റാണ്ടുമുമ്പ് പൂര്‍ത്തിയാക്കി കമ്മിഷന്‍ ചെയ്യുന്നു. ഇതിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
Read more
ഇടക്കാലത്ത് പദ്ധതി അനിശ്ചിതത്വത്തിലായി. വിഴിഞ്ഞെ പദ്ധതി നടപ്പാകുക തന്നെ വേണം എന്ന നിലപാടാണ് കൈക്കൊണ്ടത്. അതുപ്രകാരം 2016 ല്‍ അധികാരത്തില്‍വന്നതിന് ശേഷം ബൃഹത്തുറമുഖമായി വിഴിഞ്ഞത്തെ മാറ്റുന്നതിനുള്ള നിലപാടുകള്‍ കൈക്കൊണ്ടത്. സ്ഥാപിതതാത്പര്യക്കാര്‍ പടര്‍ത്താന്‍ ശ്രമിച്ച തെറ്റിദ്ധാരണകളെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് അതിജീവിച്ചു. നിയമകുരുക്ക് നീക്കി. സങ്കടങ്ങള്‍ക്ക് അറുതിവരുത്തിയാണ് സര്‍ക്കാര്‍ നീങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.