ഡീസലിന് പിന്നാലെ പെട്രോൾ വിലയും സർവകാല റെക്കോഡില്‍

സംസ്ഥാനത്ത് ഡീസലിന് പിന്നാലെ പെട്രോൾ വിലയും സർവകാല റെക്കോഡിൽ. പെട്രോളിന് ഇന്ന് കൂട്ടിയത് 35 പൈസയാണ്. കൊച്ചിയിൽ ഇതോടെ പെട്രോൾ ലിറ്ററിന് 86 രൂപ 32 പൈസയായി.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 88 രൂപ 7 പൈസയായും ഉയർന്നു. ഡീസലിന് ഇന്ന് കൂടിയത് 37 പൈസയാണ് ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് വില 82 രൂപ 15 പൈസയായി.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞ് നിൽക്കുമ്പോഴാണ് എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടുന്നത് എന്നതാണ് ശ്രദ്ധേയം. ഇതോടൊപ്പം സംസ്ഥാനത്തെ നികുതി കൂടി ചേരുമ്പോൾ നട്ടെല്ലൊടിയുന്നത് സാധാരണക്കാരന്‍റേതാണ്.