രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി നിര്‍ദേശിക്കുമെന്ന കെ. സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍ എംപി. മുഖ്യമന്ത്രി ആരാവണമെന്നതില്‍ തീരുമാനം എടുക്കുന്നത് ഹൈക്കമാന്‍ഡാണെന്നും ഒരു കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി ആണ് കേരളത്തില്‍ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
കെ സുധാകരനെ പോലുള്ള വലിയ നേതാവിനെ എനിക്ക് ഉപദേശിക്കാന്‍ കഴിയുമോ. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനം പാര്‍ട്ടിയുടേത് തന്നെയായിരിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
വീട്ടില്‍ പോയി ചോദ്യം ചോദിക്കാന്‍ പറഞ്ഞവരെ ജനം ഇത്തവണ വീട്ടിലിരുത്തും. മുഖ്യമന്ത്രിക്ക് അധികാരത്തിന്റെ ധാര്‍ഷ്ട്യം പിടിപെട്ടുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.







