പഞ്ചായത്ത് അംഗത്തെയും രണ്ട് പെണ്‍മക്കളെയും കണ്ടെത്തി; യുവതിയെയും കുട്ടികളെയും കണ്ടെത്തിയത് എറണാകുളത്ത് നിന്ന്

മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കാണാതായ പഞ്ചായത്ത് അംഗത്തെയും രണ്ട് പെണ്‍മക്കളെയും എറണാകുളത്തുനിന്ന് കണ്ടെത്തി. അതിരമ്പുഴ പഞ്ചായത്തിലെ 20-ാം വാര്‍ഡ് അംഗമായ ഐസി സാജനെയും മക്കളായ അമലയെയും അമയയേയുമാണ് എറണാകുളത്തെ ലോഡ്ജില്‍നിന്ന് കണ്ടെത്തിയത്.

ഐസിയുടെ ഭര്‍ത്താവ് സാജന്‍ നേരത്തെ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ഐസിയ്ക്ക് ഭര്‍തൃവീട്ടുകാരുമായി സ്വത്ത് തര്‍ക്കം നിലനിന്നിരുന്നു. ഭര്‍ത്താവിന്റെ സ്വത്ത് വീതംവെച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി കേട്ട ഏറ്റുമാനൂര്‍ പൊലീസ് സ്വത്ത് വീതം വച്ച് 50 ലക്ഷം രൂപ ഐസിയ്ക്ക് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

Read more

ഐസിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പൊലീസ് നിര്‍ദ്ദേശം പാലിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷം പൊലീസിനും ബന്ധുക്കള്‍ക്കും എതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം ഐസിയെ കാണാതാകുകയായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കും.