പാലക്കാട് തെരുവുനായ വയോധികന്റെ മുഖം കടിച്ചുപറിച്ചു

പാലക്കാട് കാക്കിയൂരില്‍ വയോധികന്റെ മുഖം തെരുവ് നായ കടിച്ചുപറിച്ചു. ഇന്ന് രാവിലെ അഞ്ച് മണിയോടെ അറുപത്തിയഞ്ചുകാരനായ വയ്യാപുരിചായ കുടിക്കാനായി പുറത്ത് ഇറങ്ങവേയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.

ചായ കുടിച്ച് മടങ്ങി വരുന്നതിനിടെയാണ് കടിയേറ്റത്. നായ വരുന്നത് കണ്ട് കല്ലെടുത്തു ആ സമയത്താണ് നായ കടിച്ചത്. പ്രദേശത്തെ മറ്റു ചിലരെയും നായ കടിച്ചിരുന്നു.

മുറിവ് സ്റ്റിച്ച് ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥിയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.