പാലാ ബിഷപ്പിന്റെ 'നാര്‍ക്കോട്ടിക് ജിഹാദ്' പരാമർശം: മുസ്ലിം സംഘടനകൾ കോടതിയിലേക്ക്

പാലാ ബിഷപ്പിന്റെ ‘നാര്‍ക്കോട്ടിക് ജിഹാദ്’ പരാമര്‍ശത്തിനെതിരെയുള്ള പ്രതിഷേധം ഇനിയും കെട്ടടങ്ങിയിട്ടില്ല. പരാമർശത്തിനെതിരെ ഇതിനോടകം തന്നെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ബിഷപ്പിനെതിരെ നടപടി സ്വീകരിക്കാനോ പ്രശ്നം പരിഹരിക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ കോടതിയെ സമീപിക്കാന്‍ ആലോചിച്ചിരിക്കുകയാണ് മുസ്‍ലിം സംഘടനകള്‍. കോട്ടയം പൗരാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഈ നീക്കം എന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്തു.

Read more

വിവാദ പരാമർശം നടത്തിയ പാലാ ബിഷപ്പ് പ്രശ്ന പരിഹാരത്തിന് മുന്നോട്ട് വരാതിരിക്കുന്നതിനെ മുസ്ലിം സംഘടനകള്‍ വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഒത്തുതീര്‍പ്പിന് ശ്രമിക്കേണ്ട സര്‍ക്കാര്‍ പ്രശ്നം വഷളാക്കുകയാണെന്നാണ് ഇവരുടെ ആരോപണം. സര്‍ക്കാര്‍ നിലപാടിനെതിരെ മഹലുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ സമരം സംഘടിപ്പിക്കാനും പൗരാവകാശ സംരക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്.