'കെ.എസ്.യു നേതാവിനെ മാത്രം കുറ്റം പറയാനാകുമോ? നേതാക്കൾ നടത്തിയ വാളയാര്‍ സമരാഭാസം കണ്ടല്ലേ ഇവരൊക്കെ പഠിക്കുന്നത്'; പരിഹാസവുമായി മുഹമ്മദ് റിയാസ്

കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് കോവിഡ് പരിശോധനയ്ക്ക് വ്യാജവിലാസമാണ് നല്‍കിയതെന്ന ആരോപണത്തില്‍  പരിഹാസവുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ അദ്ധ്യക്ഷന്‍ പിഎ മുഹമ്മദ് റിയാസ്. കെഎസ് യു നേതാവിനെ മാത്രം കുറ്റം പറയാന്‍ കഴിയില്ല. ഇത്തവണ ഭരണം ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി ഉണ്ടാവില്ലാത്തതു കൊണ്ടാണ് പ്രോട്ടോക്കോള്‍ പോലും പാലിക്കാതെ സമരാഭാസങ്ങള്‍ നടത്തുന്നതെന്നും റിയാസ് പരിഹസിച്ചു.

‘എംപിമാരുടേയും എംഎല്‍എമാരുടേയും നേതൃത്വത്തില്‍ നടത്തിയ വാളയാര്‍ സമരാഭാസം കണ്ടാണല്ലോ ഇവരൊക്കെ പഠിക്കുന്നത്?. കോണ്‍ഗ്രസ്സിന്റെ പോഷക സംഘടനയായ കെഎസ്‌യുവിന്റെ നേതാവിനെ തിരുത്താനോ ശാസിക്കാനോ കോണ്‍ഗ്രസ് നേതൃത്വത്തിനാവില്ല. കാരണം അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകില്ലല്ലോ. വാളയാര്‍ സമാരാഭാസ സമയത്ത് പറഞ്ഞ വാക്കുകള്‍ നിങ്ങള്‍ക്ക് വല്ലാതെ കൊണ്ടു എന്നത് കൊണ്ട് ആവര്‍ത്തിക്കുന്നില്ല. അതുകൊണ്ട് മറ്റൊന്ന് പറയട്ടേ. കോണ്‍ഗ്രസ് നേതൃത്വമേ, കണ്ണാടി നോക്കിയെങ്കിലും ഐ ആം സോറി എന്ന് പറയാന്‍ ശ്രമിക്കൂ’, റിയാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

പി. എ മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

KSU നേതാവിനെ മാത്രം കുറ്റം പറയാനാകുമോ?

ഇത്തവണ കോണ്‍ഗ്രസിന് ഭരണം കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി ഉണ്ടാകില്ലെന്നും അതുകൊണ്ട് കോവിഡ് പ്രോട്ടോക്കോള്‍ ഒന്നും പാലിക്കാതെ സമരാഭാസങ്ങള്‍ നടത്തു എന്ന് പറഞ്ഞു പഠിപ്പിച്ച് കൊടുക്കുന്ന കോണ്‍ഗ്രസ് നേതൃത്വമല്ലേ ഇതില്‍ പ്രധാന പ്രതി ?

‘ഇതിപ്പോള്‍ ഒരു സംഭവം കയ്യോടെ പിടിച്ചു. പിടിക്കപ്പെടാതെ പോയ ആള്‍മാറാട്ടങ്ങള്‍;
ആള്‍മാറാട്ട വീരന്മാര്‍ പിന്നീട് നയിച്ച സമരങ്ങള്‍;
ആ സമാരങ്ങളിലൂടെ പോലീസിലും മാധ്യമ പ്രവര്‍ത്തകരിലും നാട്ടുകാരിലും, സമരാംഗങ്ങളിലും പടര്‍ന്ന കോവിഡും…..’

ഇതായിരിക്കും ഏതൊരു മലയാളിയുടെയും ഉറക്കം കെടുത്തുന്ന ചിന്ത.
KSU നേതാവിനെ മാത്രം കുറ്റം പറയാനാകുമോ?
MPമാരുടേയും MLAമാരുടേയും നേതൃത്വത്തില്‍ നടത്തിയ വാളയാര്‍ സമരാഭാസം കണ്ടാണല്ലോ ഇവരൊക്കെ പഠിക്കുന്നത്?

കോണ്‍ഗ്രസ്സിന്റെ പോഷക സംഘടനയായ KSU വിന്റെ നേതാവിനെ തിരുത്താനോ ശാസിക്കാനോ കോണ്‍ഗ്രസ് നേതൃത്വത്തിനാവില്ല.

കാരണം അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകില്ലല്ലോ.
വാളയാര്‍ സമാരാഭാസ സമയത്ത് പറഞ്ഞ വാക്കുകള്‍ നിങ്ങള്‍ക്ക് വല്ലാതെ കൊണ്ടു എന്നത് കൊണ്ട് ആവര്‍ത്തിക്കുന്നില്ല.

അതുകൊണ്ട് മറ്റൊന്ന് പറയട്ടേ..
കോണ്‍ഗ്രസ് നേതൃത്വമേ,
കണ്ണാടി നോക്കിയെങ്കിലും
‘Iam Sorry’
എന്ന് പറയാന്‍ ശ്രമിക്കൂ..