സേവാഭാരതിയുടെ ചടങ്ങില്‍ പങ്കെടുത്ത സംഭവത്തെ ന്യായീകരിച്ച് കാലിക്കറ്റ് സര്‍വകലാശാലാ വിസി ഡോ പി രവീന്ദ്രന്‍. സേവാഭാരതി ഒരു നിരോധിത സംഘടനയല്ലെന്ന് ഡോ പി രവീന്ദ്രന്‍ പറഞ്ഞു. സേവാഭാരതി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയെന്നും ഡോ പി രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
സേവാഭാരതിയുടെ ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ല എന്ന് തോന്നിയിട്ടില്ലെന്നും പി രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. തനിക്ക് പിന്തുണ നല്‍കേണ്ടവര്‍ ബാലിശമായ കാര്യങ്ങള്‍ കൊണ്ടുവന്ന് സര്‍വകലാശാലാ പ്രവര്‍ത്തനങ്ങള്‍ അലങ്കോലപ്പെടുത്തുകയാണെന്നും വിസി കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലാ സിലബസില്‍ വേടന്റെ ഗാനം ഉള്‍പ്പെടുത്തുന്നതില്‍ ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടെന്നും വിസി അറിയിച്ചു.
Read more
റിപ്പോര്‍ട്ട് നല്‍കിയ ഡോ എംഎം ബഷീര്‍ അറിയപ്പെടുന്ന വ്യക്തിയാണ്. എംഎം ബഷീര്‍ നല്‍കിയ ശിപാര്‍ശ ബോര്‍ഡ് ഓഫ് സ്റ്റഡീസിന് കൈമാറിയിട്ടുണ്ട്. അക്കാദമിക് കൗണ്‍സില്‍ തിരുമാനമെടുക്കും. ഒരുപാട് ആസ്വാദകരുള്ള കലാകാരനാണ് വേടനെന്നും അക്കാദമിക വിഷയങ്ങളെ രാഷ്ട്രീയമായി കാണരുതെന്നും പി രവീന്ദ്രന്‍ അറിയിച്ചു.