'അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടോ എന്ന് പരിശോധിക്കും'; യു.എ.പി.എ അറസ്റ്റില്‍ പാര്‍ട്ടി അംഗങ്ങളെ തള്ളി പി.മോഹനന്‍

യുഎപിഎ അറസ്റ്റില്‍ പാര്‍ട്ടി അംഗങ്ങളെ പരോക്ഷമായി തള്ളി സിപിഎം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ആണ് ഇവര്‍ക്കെതിരെ രംഗത്ത് വന്നത്. പിടിയിലായ അലന്‍ ഷുഹൈബിനും താഹ ഫസലിനും മാവോയിസ്റ്റ് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും പി മോഹനന്‍ പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ നാല്‍പ്പത്തേഴായിരത്തിലേറെ അംഗങ്ങളില്‍ രണ്ട് പേരാണ് ഇവര്‍. അടുത്തകാലത്ത് മാത്രമാണ് ഇവര്‍ പാര്‍ട്ടി അംഗങ്ങളായത്. മാവോയ്സിറ്റ് ബന്ധം ഉണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും പി മോഹനന്‍ പറഞ്ഞു.