സഭാതര്‍ക്കം തുടരണം എന്നാണ് സര്‍ക്കാരിൻറെ ആഗ്രഹം; കോടതി വിധി നടപ്പാക്കാൻ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് കാതോലിക്കാ ബാവ

ഓര്‍ത്തഡോക്സ് സഭ.്ക്കെതിരെ പടയൊരുക്കം നടക്കുകയാണെന്ന് ഓര്‍ത്ത്ഡോക്സ് സഭാ അദ്ധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ. യാക്കോബായ വിഭാഗവും ഓര്‍ത്തഡോക്സും തമ്മിൽ നിലനിൽക്കുന്ന  തര്‍ക്കത്തിൽ കോടതിവിധി നടപ്പാക്കാൻ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് കാതോലിക്കാ ബാവ ആരോപിച്ചു.

ഓര്‍ത്തഡോക്സ് യാക്കോബായ തര്‍ക്കം തുടരണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.  തർക്കങ്ങൾ അവസാനിക്കണമെങ്കിൽ കോടതിവിധി നടപ്പിലാക്കാൻ തയ്യാറാകണമെന്നും കാതോലിക്കാബാവ ആവശ്യപ്പെട്ടു.

നീതി ലഭിച്ചിട്ടും അത് അനുഭവിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഓര്‍ത്ത്ഡോക്സ് സഭയ്ക്ക് നിലവിലുള്ളത്. മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ബില്ല് നീതിനിഷേധത്തിന് തെളിവാണ്. സര്‍ക്കാര്‍ നടത്തുന്നത് പള്ളി സെമിത്തേരികളെ പൊതു ശ്മശാനങ്ങളാക്കാനുള്ള നീക്കമാണെന്നും ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ആരോപിച്ചു.