എതിര്‍ക്കുന്നവര്‍ ഇടതുപക്ഷത്തിന്റെ ശത്രുക്കളല്ല; പാരിസ്ഥിതിക ആഘാത പഠനം നടത്തിവേണം സില്‍വര്‍ലൈനെന്ന് സി.പി.ഐ

കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ ഇടതുപക്ഷത്തിന്റെ ശത്രുക്കളല്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ്ബാബു. സമാധാനപരമായ അന്തരീക്ഷത്തില്‍ മാത്രമേ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാകും എന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി ഇന്നുതന്നെ നടപ്പാക്കണമെന്ന് വാശിപിടിക്കേണ്ടെന്നും പ്രകാശ് ബാബു ഓര്‍മ്മിപ്പിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവരെ തീവ്രവാദികളാക്കി ചിത്രീകരിച്ചതിന് പിന്നാലെയാണ് സിപിഐയുടെ നിലപാട്.

അതേസമയം പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ചിലകാര്യങ്ങള്‍ തിരുത്തണം എന്നു പറഞ്ഞായിരുന്നു പ്രകാശ്ബാബുവിന്റെ പ്രസംഗം തുടങ്ങിയത്.