ഓപ്പറേഷന്‍ പാം ട്രീ: പുലര്‍ച്ചെ മുതല്‍ രാത്രിവരെ ഏഴു ജില്ലകളില്‍ ജിഎസ്ടി പരിശോധന; കണ്ടെത്തിയത് 1170 കോടിയുടെ തട്ടിപ്പ്; ഖജനാവിന് നഷ്ടം 209 കോടി

കേരളത്തില്‍ വ്യാജ ജിഎസ്ടി ബില്ലുകള്‍ ഉപയോഗിച്ച് 1170 കോടി രൂപയുടെ വ്യാപാരം തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തല്‍. സംസ്ഥാന ജിഎസ്ടി രഹസ്യാന്വേഷണ വിഭാഗവും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഇത്രയും വലിയൊരു തുകയുടെ തട്ടിപ്പ് കണ്ടെത്തിയത്.

ഓപ്പറേഷന്‍ പാം ട്രീ എന്ന പേരില്‍ ആക്രി, സ്റ്റീല്‍ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലായിരുന്ന പരിശോധന. പരിശോധനയില്‍ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതെന്ന് സംസ്ഥാന ജിഎസ്ടി വകുപ്പ് അറിയിച്ചു.

ആകെ 209 കോടി രൂപയുടെ നികുതി നഷ്ടമുണ്ടായതായി. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ സംസ്ഥാനത്തെ 148 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഷെല്‍ കമ്പനികള്‍ ഉണ്ടാക്കി നികുതി വെട്ടിക്കുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു പരിശോധന. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്.

. ഏഴു ജില്ലകളിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ആക്രി വ്യാപാരവുമായി ബന്ധമില്ലാത്തവരുടെ പേരിലാണ് ജിഎസ്ടി റജിസ്ട്രേഷന്‍ എടുത്തിരിക്കുന്നത്.

Read more

പരിശോധനയില്‍ വ്യാജബില്ലുകള്‍ കണ്ടെത്തി. തട്ടിപ്പു നടത്തിയവരെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ ഇതിന്റെ വ്യാപ്തി അറിയാന്‍ കഴിയൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംസ്ഥാനത്തു നടന്ന ഏറ്റവും വലിയ ജിഎസ്ടി തട്ടിപ്പുകളിലൊന്നാണു പുറത്തുവരുന്നതെന്നാണു റിപ്പോര്‍ട്ട്. 300ലധികം ഉദ്യോഗസ്ഥരാണ് റെയിഡില്‍ പങ്കെടുത്തത്. വ്യാജ ബില്ലുകള്‍ ചമച്ചും അഥിഥി തൊഴിലാളികളുടെ പേരില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്തുമായിരുന്നു പ്രധാനമായും വെട്ടിപ്പ്.