ഓപ്പറേഷന്‍ ജ്യോതി; പൊതുവിദ്യാഭ്യാസ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ വിജിലന്‍സ് റെയ്ഡ്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൡ അഴിമതി നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ഓഫീസിലും അതിനു കീഴിലുള്ള എഇഒ, ഡിഇഒ അടക്കമുള്ള 55 ഓഫീസുകളിലാണ് റെയ്ഡ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക, അനധ്യാപക നിയമനങ്ങളില്‍ അഴിമതി നടക്കുന്നുവെന്നാണ്് പരാതി. ഇതേ തുടര്‍ന്ന് ഓപ്പറേഷന്‍ ജ്യോതി എന്ന പേരിലാണ് മിന്നല്‍ പരിശോധന നടത്തുന്നത്.

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനം, മാനേജ്‌മെന്റിനു ലഭിക്കുന്ന ഗ്രാന്‍ഡുകള്‍ പാസാക്കി നല്‍കല്‍, പുതിയ തസ്തിക സൃഷ്ടിക്കല്‍ എന്നീ കാര്യങ്ങളുടെ പേരില്‍ ചില ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുകയും പാരിതോഷികങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.