തെക്കേ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ ഒരുമിച്ച് പരിശോധന നടത്തി ഇ ഡി. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് പരിശോധന. ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിലാണ് പരിശോധന. സ്വർണക്കൊള്ളയില്‍ പൂർണ്ണ വ്യാപ്തി വെളിപ്പെടുത്തുമെന്ന് ഇ ഡി വ്യക്തമാക്കി.
സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഗോൾഡൻ ഷാഡോ നടക്കുകയാണ്. രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുക്കുന്നതിനും, കള്ളപ്പണം വെളുപ്പിക്കലിന്‍റെ പൂർണ്ണ വ്യാപ്തിഎന്നിവ കണ്ടെത്തുന്നതിനുമാണ് പരിശോധന എന്ന് ഇഡി അറിയിച്ചു. കൂടാതെ ശബരിമലയിലെ മറ്റ് ക്രമക്കേടും വാജി വാഹന കൈമാറ്റവും ഉൾപ്പെടെ അന്വേഷണ പരിധിയിലുണ്ട്.
കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായാണ് റെയ്ഡി നടക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എ പത്മകുമാര്‍, എൻ വാസു തുടങ്ങിയവരുടെ വീടുകളിലും മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീയുടെ തിരുവല്ലയിലെ വീട്ടിലും സ്വര്‍ണ വ്യാപാരി ഗോവര്‍ധൻ, സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ സ്ഥാപനങ്ങളിലുമടക്കമാണ് പരിശോധന നടക്കുന്നത്.







