ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കി കൊന്നു; അമ്മൂമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കൊച്ചിയില്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു. പള്ളുരുത്തിയില്‍ ഇന്നലെയായിരുന്നു സംഭവം.  അങ്കമാലി പാറക്കടവ് സ്വദേശിയായ സജീവിന്റെ മകള്‍ നോറ മരിയയാണ് മരിച്ചത്.

അമ്മൂമ്മയുടെ സുഹൃത്തായ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയി (27) ആണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഹോട്ടല്‍ മുറിയില്‍ വെച്ചായിരുന്നു സംഭവം. പ്രതിയെ കൊച്ചി നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

അമ്മൂമ്മ സിപിസിയോടൊപ്പം ആണ് കുഞ്ഞ് താമസിച്ചിരുന്നത്.  കുട്ടിയുടെ അമ്മ മൂന്ന് മാസമായി വിദേശത്താണ്. കുട്ടികള്‍ പോയത് തന്റെ അമ്മയ്‌ക്കൊപ്പമാണെന്ന് സജീവ് പറഞ്ഞു.സ്വാഭാവിക മരണമാണെന്നായിരുന്നു ആദ്യം ഡോക്ടര്‍മാര്‍ പറഞ്ഞത്. പൊലീസാണ് മരണത്തില്‍ അസ്വാഭാവികത പ്രകടിപ്പിച്ചത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്താന്‍ താന്‍ ആവശ്യപ്പെടുകയായിരുന്നു എന്നും കുട്ടിയുടെ അച്ഛന്‍ കൂട്ടിച്ചേര്‍ത്തു.

Read more

ദമ്പതികളെന്ന് പറഞ്ഞാണ് ഹോട്ടലില്‍ മുറിയെടുത്തത്. കൂടെ രണ്ട് കുട്ടികളും ഉണ്ടായിരുന്നെന്ന് ഹോട്ടലിലെ ജീവനക്കാരന്‍ പറഞ്ഞു. ശ്വാസകോശത്തില്‍ വെളളം കേറിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്