പുഴുവരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി വയോധിക മരിച്ചു; ജീവൻ നഷ്ടമായത് ചികിത്സകൾ തുടരുന്നതിനിടെ

അതിരപ്പിള്ളി മലക്കപ്പാറയിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി വയോധിക മരിച്ചു.വീരാൻകുടി ഊരിലെ കമലമ്മ പാട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. ഇവർക്ക് 98 വയ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലാകുകയായിരുന്നു കമലമ്മ.

പിന്നീട് ഇവരുടെ ശരീസത്തിലെ മുറിവിൽ പുഴുവരിച്ചതായി കണ്ടെത്തി.വാർഡ് മെമ്പറാണ് ഇക്കാര്യം പുറത്തറിയിച്ചത്.തുടർന്ന് വാർത്തകൾ വന്നതോടെ ട്രൈബല്‍ – ആരോഗ്യവകുപ്പ് സംഘം ഊരിലെത്തി ചികിത്സ തുടങ്ങിയിരുന്നു. വിഷയത്തില്‍ മന്ത്രി കെ രാധാകൃഷ്ണനും ജില്ലാ കളക്ടറും ഇടപെട്ടിരുന്നു.

Read more

അതിരപ്പിള്ളി – മലക്കപ്പാറ പ്രധാന പാതയിൽ നിന്നും നാല് കിലോമീറ്റർ ഉൾവനത്തിലാണ് വീരൻകുടി ഊര്.ഏഴ് കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഊരിൽ കാൽനടയായി മാത്രമേ ഇവർക്ക് പ്രധാന റോഡിലേക്ക് എത്താൻ കഴിയൂ. അതുകൊണ്ടുതന്നെ അവശ നിലയിലായ കമലമ്മയെ ചുമന്ന് കൊണ്ടുപോയി ആശുപത്രിയിലെത്തിക്കാനും സാധിച്ചിരുന്നില്ല.