ഔദ്യോഗിക വാഹനമോ അകമ്പടിയോ ഇല്ല; മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് പോയത് എകെജി സെന്ററിലെ കാറിൽ

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തിരുവനന്തപുരത്തെത്തി പിണറായി വിജയന്‍. ഇന്ന് രാവിലെയാണ് പിണറായി വിജയൻ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്. സുരക്ഷാ വാഹനവ്യൂഹത്തിന്റെ അകമ്പടിയൊന്നുമില്ലാതെ, എകെജി സെന്ററില്‍നിന്നു വന്ന സ്വകാര്യ വാഹനത്തിലാണ് പിണറായി വിജയൻ ക്ലിഫ് ഹൗസിലേക്ക് പോയത്. വി.ശിവന്‍കുട്ടി, എ.എ.റഹിം, വി.ജോയി എന്നിവര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. ക്ലിഫ് ഹൗസില്‍ അധികനേരം ചിലവഴിക്കാതെ അദ്ദേഹം എകെജി സെന്ററിലേക്ക് മടങ്ങി.