'വെറുമൊരു ബന്ധുവിനോ സുഹൃത്തിനോ ഉപരിയായി എന്റെ ജീവിതയാത്രയിൽ എപ്പോഴും ഉണ്ടായിരുന്നു, സന്തോഷിന്റെ വിയോഗം വാക്കുകൾക്ക് അപ്പുറം'; സുരേഷ് ഗോപി

വാഹനാപകടത്തിൽ മരിച്ച നടൻ സന്തോഷിന്റെ വേർപാടിൽ വൈകാരിക കുറിപ്പുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. വെറുമൊരു ബന്ധുവിനോ സുഹൃത്തിനോ ഉപരിയായി തന്റെ ജീവിതയാത്രയിൽ കൂടെയുണ്ടായിരുന്ന സഹോദരതുല്യനായ ഒരാളായിരുന്നു സന്തോഷ് എന്ന് സുരേഷ് ഗോപി കുറിച്ചു. പ്രിയപ്പെട്ടവന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത വാക്കുകൾക്ക് അപ്പുറമാണ് എന്നും സുരേഷ് ഗോപി പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

വെറുമൊരു ബന്ധുവിനോ സുഹൃത്തിനോ ഉപരിയായി, എന്റെ ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരതുല്യനായ ഒരാളായിരുന്നു സന്തോഷ്. പ്രിയപ്പെട്ടവന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത വാക്കുകൾക്ക് അപ്പുറമാണ്.
പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട… ആത്മാവിന് നിത്യശാന്തി നേരുന്നു.
​ആദരാഞ്ജലികൾ! 🙏