പത്മജയോട് നീരസമില്ല; ഇനി ഉമ്മന്‍ചാണ്ടിയുടെ മകന്‍ കൂടി ബിജെപിയില്‍ എത്തണമെന്ന് സികെ പത്മനാഭന്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍കൂടി ബിജെപിയിലേക്ക് വന്നാല്‍ നിലവിലെ പട്ടികയ്ക്ക് പൂര്‍ണത വരുമെന്ന് ബിജെപി ദേശീയ സമിതി അംഗം സികെ പത്മനാഭന്‍. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് പകരം അധികാര രാഷ്ട്രീയം പാര്‍ട്ടിയില്‍ വളര്‍ന്നുവരുകയാണെന്ന് കഴിഞ്ഞ ദിവസം പത്മനാഭന്‍ പറഞ്ഞിരുന്നു.

എകെ ആന്റണിയുടെ മകന്‍ വന്നു. ലീഡര്‍ കെ കരുണാകരന്റെ മകള്‍ വന്നു. ഇനി ഉമ്മന്‍ചാണ്ടിയുടെ മകന്‍ കൂടി എത്തണം. അത് സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ഈ പോക്കുപോയാല്‍ അതിന് സാധ്യതയില്ലേയെന്ന് ചോദിച്ച പത്മനാഭന്‍ പരിവര്‍ത്തനം വന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ രംഗമാണ് മുന്നിലുള്ളതെന്നും അറിയിച്ചു.

Read more

കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സികെ പത്മനാഭന്‍. പത്മജയോട് തനിക്ക് യാതൊരു നീരസവുമില്ല. ലീഡറുമായി നല്ല തനിക്ക് നല്ല സൗഹൃദമുണ്ടായിരുന്നു. കെ കരുണാകരന് പാര്‍ട്ടിയില്‍ നേരിട്ട ചതികളെ കുറിച്ചൊക്കെ തന്നോട് തുറന്ന് പറഞ്ഞിട്ടുണ്ടെന്നും പത്മനാഭന്‍ പറഞ്ഞു.