നിപ ജാഗ്രതയിൽ തമിഴ്നാടും; അതിർത്തികളിൽ പരിശോധന, കേരളത്തിൽ നിന്നും യാത്രികരെ കടത്തിവിടുന്നത് ശരീരോഷ്മാവ് പരിശോധിച്ച ശേഷം

കേരളത്തിൽ കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കരുതൽ നടപടികളുമായി തമിഴ്നാടും. കേരള തമിഴ്നാട് അതിർത്തിയിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള യാത്രികരെ ശരീരോഷ്മാവ് പരിശോധിച്ചാണ് ഇപ്പോൾ അതിര്‍ കടത്തിവിടുന്നത്.

നിപ മുൻകരുതൽ സ്വീകരിക്കുന്നതിന്റെ ഭാഗമായി പാട്ടവയലിൽ തമിഴ്നാട് ആരോഗ്യ വിഭാഗം യൂണിറ്റ് തുറന്നിട്ടുണ്ട്.കേരളവുമായി അതിർത്തി പങ്കിടുന്ന എല്ല ജില്ലകളിലും പരിശോധന കർശനമാക്കാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം. പനി ലക്ഷണങ്ങൾ ഉള്ളവർക്ക് ഐസൊലേഷൻ വാർഡിൽ ചികിത്സ നൽകാനും തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.

Read more

അതേ സമയം നിപ സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തിലെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് കേന്ദ്രവും. ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സംസ്ഥാനം സന്ദര്‍ശിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.ഐസിഎംആറിൽ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തിയിട്ടുണ്ട്.