ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥി; കുഞ്ഞിന് പ്രായം മൂന്ന് ദിവസം മാത്രം

ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. മൂന്ന് ദിവസം പ്രായവും 2.5 കിലോ ഗ്രാം ഭാരവുമുള്ള ആൺ കുഞ്ഞിനെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ സ്മരണാർത്ഥം കുരുന്നിന് അച്യുത് എന്ന് പേരിട്ടു.

ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്ത കുഞ്ഞ് ബീച്ചിലെ വനിത ശിശു ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ബുധനാഴ്ച ഒരു പെൺകുഞ്ഞിനെയും ആലപ്പുഴയിൽ ലഭിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച ലഭിച്ച പെൺ കുഞ്ഞിന് വിജയദശമി അനുബന്ധിച്ച്‌ വീണ എന്നാണ് പേരിട്ടത്.

Read more

സെപ്റ്റംബര്‍ 18 ന് സമാനമായി തിരുവന്തപുരം അമ്മത്തൊട്ടിലിലും ഒരു കുഞ്ഞതിഥിയെത്തിയിരുന്നു. പുതുതായെത്തിയ കുരുന്നിന് മുകിൽ എന്നാണ് പേരിട്ടത്. തിരുവനന്തപുരം അമ്മത്തൊടിലിൽ ഈ വർഷം 12 കുഞ്ഞുങ്ങളെയാണ് കിട്ടിയത്.