കരുനാഗപ്പള്ളിയില്‍ നവജാതശിശു ഉപേക്ഷിച്ച നിലയില്‍

കൊല്ലം കരുനാഗപ്പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി തറയില്‍ മുക്കിലെ വീടിന് സമീപത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് കുഞ്ഞിനെ പ്രദേശവാസികള്‍ കണ്ടത്.

ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കണ്ടെത്തിയത്. കുഞ്ഞിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കരുനാഗപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.