ജവഹര്‍ലാല്‍ നെഹ്‌റു അഞ്ച് നേരം നിസ്‌കരിച്ചിരുന്ന മുസ്ലീം; നെഹ്‌റു ഈ രാജ്യത്തെ നശിപ്പിച്ചതിന്റെ ഒന്നാം പ്രതിയെന്ന് പിസി ജോര്‍ജ്ജ്

വീണ്ടും വിദ്വേഷ പ്രസംഗവുമായി ബിജെപി നേതാവ് പിസി ജോര്‍ജ്ജ്. ജവര്‍ഹര്‍ലാല്‍ നെഹ്‌റുവിനെതിരെയാണ് പിസി ജോര്‍ജ്ജ് ഇത്തവണ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വാക്കുകളുമായെത്തിയത്. ജവഹര്‍ലാല്‍ നെഹ്‌റു എന്ന മുസല്‍മാനാണ് ഈ രാജ്യത്തെ നശിപ്പിച്ചതെന്ന് പിസി ജോര്‍ജ്ജ് ആരോപിച്ചു.

ഈ രാജ്യത്തെ നശിപ്പിച്ചതിന്റെ ഒന്നാം പ്രതി ജവഹര്‍ലാല്‍ നെഹ്‌റു എന്ന മുസല്‍മാനാണ്. അങ്ങേര്‍ടെ ബാപ്പ മോത്തിലാല്‍ നെഹ്റുവിന്റെ ബാപ്പ മുസല്‍മാനാണെന്ന് എല്ലാവരും പറയുന്നുണ്ടല്ലോ. ദൈവവിശ്വാസം ഇല്ലെന്ന് പറഞ്ഞ് നടക്കും. പെരയ്ക്കകത്ത് അഞ്ച് നേരം നിസ്‌കരിക്കും. എംഎം മത്തായിയുടെ പുസ്തകം വായിച്ച് നോക്കൂ അപ്പോള്‍ മനസിലാകുമെന്നും പിസി പറഞ്ഞു.

ഇവിടുത്തെ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും കണക്കാണ്. രണ്ടും രാജ്യദ്രോഹികളാണ്. രണ്ടിനെയും ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞു. കേരളത്തിലെ പാവം ജനങ്ങള്‍ അവര്‍ എല്‍ഡിഎഫിലും യുഡിഎഫിലും മാറിമാറി നില്‍ക്കുകയാണ്. രണ്ട് കൂട്ടരോടൊപ്പവും നിന്ന് വിവരം പഠിച്ചയാളാണ് താന്‍. അതുകൊണ്ടാ പറഞ്ഞത് രണ്ടും കള്ളന്മാരാണ്. രണ്ടിനെയും ഇല്ലാതാക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും പിസി വ്യക്തമാക്കി.

Read more

ഭാരതാംബയുടെ പേരില്‍ വിവാദം ഉണ്ടാക്കേണ്ട കാര്യമെന്താ. തനിക്കതില്‍ വിശ്വാസമുണ്ട്. അപ്പോള്‍ ഭരണഘടനാപരമായി തനിക്കതിന് അവകാശമില്ലേ. വേണമെന്നുള്ളവര്‍ വണങ്ങുക. അല്ലാത്തവര്‍ പോവുക. ശബരിമലയിലേക്ക് തുണിയിടാത്ത രണ്ട് പെണ്ണുങ്ങളെ കേറ്റാന്‍ പിണറായി വിജയന്‍ നോക്കിയില്ലെയെന്നും പിസി ജോര്‍ജ്ജ് ചോദിച്ചു.